News Kerala

നവോത്ഥാന സംഘടനകളെ അവഹേളിച്ച പ്രതിപക്ഷ നേതാവ് പരിധി ലംഘിച്ചു: പിണറായി

തിരുവനന്തപുരം: നവോത്ഥാന സംഘടനകളോട് അനാദരവ് കാട്ടിയ പ്രതിപക്ഷ നേതാവ് സാമാന്യ മര്യാദയുടെ പരിധി ലംഘിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന സംഘടനകളെ ജാതി സംഘടനകളെന്നും എടുക്കാച്ചരക്ക് എന്നും വിശേഷിപ്പിച്ചത് ധിക്കാരപരവും അവഹേളനപരവുമാണെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.