News Kerala

സര്‍ക്കാരിന്റെ വനിതാ മതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാറിന്റെ വനിതാ മതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സാമുദായിക സംഘടനകളുടെ യോഗത്തില്‍ ആരൊക്കെ പങ്കെടുത്തു. അവരുടെ അഭിപ്രായങ്ങള്‍ എന്തൊക്കെ എന്ന് മുഖ്യമന്ത്രി പുറത്തുവിടണം. ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെ സംബന്ധിച്ച മുല്ലപ്പള്ളിയുടെ പ്രസ്താവ ഗൗരവമുള്ളതാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.