News Kerala

സെക്രട്ടേറിയേറ്റ് തീപിടിത്തത്തില്‍ ഗുരുതര ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് തീപിടിത്തത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ആസൂത്രിത നീക്കം നടത്തിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷം. ഡിജിപിയും ചീഫ് സെക്രട്ടറിയെയും ഉപയോഗിച്ചാണ് അന്വേഷണം അട്ടിമറിക്കുന്നത്. തീപിടിത്തത്തിന് കാരണ് ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഫോറന്‍സിക് ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്തെ ഐജി വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.