News Kerala

EMCC വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ്

EMCC വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ്. കമ്പനിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ വിദേശ കാര്യമന്ത്രാലയത്തിനയച്ച കത്ത് ചെന്നിത്തല പുറത്ത് വിട്ടു. മൂന്നു വർഷമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പദ്ധതിക്ക് കരാറായതെന്ന് ചെന്നിത്തല പറഞ്ഞു. പദ്ധതിയെക്കുറിച്ച് ജയരാജൻ നിയമസഭയിൽ മറച്ചുവെച്ചുവെന്നും ചെന്നിത്തല പറഞ്ഞു.