News Kerala

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര ഇന്ന് സമാപിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യകേരള യാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. രാഹുൽ ഗാന്ധി സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യും. യാത്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന് ഗുണം ചെയ്തുവെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. യുഡിഎഫ് ഏകോപന സമിതിയും ഇന്നു ചേരുന്നുണ്ട്.