News Kerala

രമേശ് ചെന്നിത്തലയുടെ പ്രസ്താവന പരിഭ്രാന്തിമൂലം: ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന പരിഭ്രാന്തിമൂലമാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ചെന്നിത്തലയ്ക്ക് ചരിത്രം മാപ്പ് നല്‍കില്ല. ശബരിമല വിഷയമാണ് വനിതാ മതിലിന് നിമിത്തമായത്. വിശ്വാസത്തിന്റെ മറപിടിച്ച് സ്ത്രീകളെ അവഹേളിക്കാനാണ് വര്‍ഗീയ ശക്തികളുടെ ശ്രമമെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.