News Kerala

ബെഹ്‌റയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ സിബിഐ, എന്‍ഐഎ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കാനും പ്രതിപക്ഷ നീക്കമുണ്ട്. വി.ഡി സതീശന്‍ അധ്യക്ഷനായ നിയമസഭയുടെ പബ്ലിക് അകൗണ്ട്‌സ് കമ്മിറ്റി സിഎജി റിപ്പോര്‍ട്ട് പരിഗണിക്കും.