News Kerala

മാധ്യമ നിയന്ത്രണ ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമ നിയന്ത്രണ ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ.സി. ജോസഫ് എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഉത്തരവിനെക്കുറിച്ച് ചിലർ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഭേദഗതി. മാധ്യമങ്ങളെ നിയന്ത്രിക്കാനല്ല ഭേദഗതി കൊണ്ടുവന്നതെന്നും കൂടതൽ സൗകര്യമൊരുക്കാൻ വേണ്ടിയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.