News Kerala

പാലക്കാട്ടെ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ നിയമനം വിവാദത്തില്‍

പാലക്കാട്: പാലക്കാട്ടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ നിയമനം വിവാദത്തില്‍. പോക്‌സോ കേസുകളില്‍ പ്രതികള്‍ക്കായി ഹാജരായിരുന്ന എന്‍.രാജേഷിനെ ചെയര്‍മാനാക്കിയത് സി.പി.എമ്മിന് താത്പര്യമുള്ളവര്‍ പ്രതികളായ കേസുകള്‍ അട്ടിമറിക്കാനെന്ന് ആരോപണം. വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹമരണത്തിലടക്കം 25-ഓളം പോക്‌സോ കേസുകളില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായത് എന്‍.രാജേഷ് ആയിരുന്നു.