News Kerala

വാഹനത്തില്‍ നിന്ന് കുഞ്ഞ് വീണത് മാതാപിതാക്കള്‍ അറിഞ്ഞില്ല; രക്ഷിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍

ഇടുക്കി: ഇടുക്കി രാജമലയില്‍ വാഹനത്തില്‍ നിന്നും വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തില്‍ നിന്നും നിലത്ത് വീണ ഒന്നര വയസുള്ള കുട്ടി ഇഴഞ്ഞ് ഫോറസ്റ്റ് ചെക്‌പോസ്റ്റിലെത്തുകയായിരുന്നു. മാതാപിതാക്കള്‍ വാഹനത്തില്‍ നിന്നും കുട്ടി വീണത് അറിഞ്ഞില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് കുഞ്ഞിനെ രക്ഷിച്ചത്.