News Kerala

ഡിജിറ്റലൈസേഷൻ പദ്ധതി പാതിവഴിയിൽ നിലച്ച പാലക്കാട് മോയൻസ് സ്കൂളിൽ ബാലാവകാശ കമ്മീഷന്റെ സന്ദർശനം

പാലക്കാട്: ഡിജിറ്റലൈസേഷൻ പദ്ധതി പാതിവഴിയിൽ നിലച്ച പാലക്കാട് മോയൻസ് സ്കൂളിൽ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തി. രക്ഷിതാക്കള്‍ ഉൾപ്പെടെ നിരവധിപേരുടെ പരാതി ലഭിച്ചതോടെയാണ് കമ്മീഷൻ സ്കൂളില്‍ എത്തിയത്. കമ്മീഷന്റെ വരവിനെ സ്വാഗതം ചെയ്യുന്നുവെന്നും അങ്ങനെയെങ്കിലും പദ്ധതിയുടെ തടസ്സം മാറിക്കിട്ടിയാല്‍ സന്തോഷമെന്നും ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു.