News Kerala

പ്രായമായ പിതാവിനെ മക്കള്‍ തെരുവില്‍ ഉപേക്ഷിച്ചു; ദാരുണ സംഭവം കോഴിക്കോട്

കോഴിക്കോട്: പ്രായമായ പിതാവിനെ മക്കള്‍ തെരുവില്‍ ഉപേക്ഷിച്ചു. അന്ധനും നിരവധി രോഗങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന ഹമീദ് ബാവയെന്ന 82 വയസുകാരനെയാണ് മക്കള്‍ തെരുവില്‍ ഉപേക്ഷിച്ചത്. ആരും നോക്കാനില്ലാത്ത ഹമീദ് ബാവ കോഴിക്കോട് ഫ്രാന്‍സിസ് റോഡിന് സമീപത്ത് താത്കാലിക ഷെഡിലാണ് ഇപ്പോള്‍ കഴിയുന്നത്. മലമൂത്രവിസര്‍ജനം പോലും കിടക്കുന്നിടത്ത് ചെയ്യുന്ന ഹമീദ് ബാവയ്ക്ക് നാട്ടുകാരാണ് ഭക്ഷണം എത്തിച്ച് നല്‍കുന്നത്.