News Kerala

ചിന്നക്കനാല്‍ ഭൂമി ഇടപാട് കേസ്: വെള്ളിക്കുന്നേല്‍ കൂടുബത്തിന്റെ ഭൂമി 300 ഏക്കര്‍

ഇടുക്കി: ചിന്നക്കനാല്‍ ജിമ്മി എസ് സ്‌കറിയയുടെ വെള്ളുക്കുന്നേല്‍ കുടുംബം കൈവശം വച്ചിരിക്കുന്നത് 300 ഏക്കര്‍ ഭൂമിയെന്ന് ദേവികുളം സബ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ചിന്നക്കനാലിലെ മോണ്ട് ഫോര്‍ട്ട് സ്‌കുള്‍ അധികൃതര്‍ 7.56 ഏക്കര്‍ ഭൂമിയുടെ വ്യാജ രേഖകളും വ്യാജ ആധാരവും ചമച്ചതായും ദേവികുളം സബ് കളക്ടര്‍ കണ്ടെത്തി.