News Kerala

മാതൃഭൂമി ന്യൂസ് ഇംപാക്ട്: ചിന്നക്കനാല്‍ കുംഭകോണത്തില്‍ ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ചിന്നക്കനാല്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് മൂന്ന് തഹസില്‍ദാര്‍മാരടക്കം ആറ് റവന്യൂ ഉദ്യോഗസ്ഥരെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തു. വന്‍ ക്രമക്കേട് നടന്നെന്ന ദേവികുളം സബ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി. ഭൂമി കുംഭകോണം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത് മാതൃഭൂമി ന്യൂസാണ്.