News Kerala

കോളറ പടര്‍ന്നു പിടിച്ച സംഭവം: ഹാരിസണ്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനം

വയനാട്: വയനാട്ടിലെ തോട്ടം മേഖലയില്‍ കോളറ പടര്‍ന്നു പിടിച്ച സംഭവത്തില്‍ ഹാരിസണ്‍ മലയാളം കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനം. എസ്റ്റേറ്റ് പാടികളിലെ കുടിവെള്ള വിതരണത്തിന്റെ കാര്യത്തിലും പരിസര ശുചീകരണത്തിലും കമ്പനി ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും ഇത് സംബന്ധിച്ച അവലോകന യോഗത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.