News Kerala

സിവില്‍ പോലീസ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചു; നിയമനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: പി.എസ്.സി സിവില്‍ പോലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിട്ടും യോഗ്യതയുണ്ടായിരുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിച്ചില്ല. ഏഴ് ബറ്റാലിയനുകളിലായി 1200 ഓളം തസ്തിക സൃഷ്ടിച്ചെങ്കിലും ഒഴിവുകള്‍ നികത്തിയില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി.പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസും കോവിഡ് പ്രതിസന്ധിയും പെരുവഴിയിലാക്കിയത് നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയാണ്.