News Kerala

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: എറണാകുളം ജില്ലയില്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളില്‍ സമ്പര്‍ക്ക കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. മട്ടാഞ്ചേരി ഫോര്‍ട്ട് കൊച്ചി മേഖലകളിലായി 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ 255 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 244 ഉം സമ്പര്‍ക്ക കേസുകളാണ്.