News Kerala

കായംകുളം കട്ടച്ചിറ പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ഇന്നും സംഘര്‍ഷം

ആലപ്പുഴ: കായംകുളം കട്ടച്ചിറ പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ഇന്നും സംഘര്‍ഷം. സെമിത്തേരിയില്‍ പ്രാര്‍ത്ഥനക്ക് എത്തിയ യാക്കോബായ വിഭാഗത്തെ തടഞ്ഞതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. പിന്നീട് പോലിസ് ഇടപെട്ട് തര്‍ക്കം പരിഹരിച്ചു.