News Kerala

കര്‍ദിനാളിനെതിരെ വൈദികരുടെ പ്രത്യക്ഷ സമരം; ബിഷപ്പ് ഹൗസില്‍ ഉപവാസം

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ സമരത്തില്‍. ബിഷപ്പ് ഹൗസില്‍ വിമത വൈദികര്‍ ഉപവാസം തുടങ്ങി. കര്‍ദിനാള്‍ 14 കേസുകളില്‍ പ്രതിയാണെന്നും സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.