News Kerala

ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്നും മറ്റും മടങ്ങി വരുന്നവര്‍ക്ക് ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രയാസമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. അതേസമയം കണ്ടെയന്‍മെന്റ് സോണുകളിലേയും റെഡ്‌സോണുകളിലേയും നിയന്ത്രണം കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ താത്കാലികമായി പിന്‍വലിക്കുന്നു. ഞായറാഴ്ച ഉള്‍പ്പടെ എല്ലാ ദിവസങ്ങളിലും രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് വരെയുള്ള കര്‍ഫ്യൂ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.