News Kerala

വിമാനത്താവളം ഏറ്റെടുക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശന വേളയില്‍ പ്രമുഖ വ്യവസായി അദാനിക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാമെന്ന് ആരും കരുതേണ്ടെന്നും അങ്ങനെ വന്നാല്‍ അവര്‍ക്ക് സര്‍ക്കാരിന്റെ ഒരു സഹായവും കിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. അടുത്ത വര്‍ഷത്തോടെ പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.