News Kerala

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി സംസ്ഥാന സര്‍ക്കാരിന് ബന്ധമില്ല - മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി സംസ്ഥാന സര്‍ക്കാരിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി . ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദ വനിതയ്ക്ക് സര്‍ക്കാരുമായി ബന്ധമില്ല. സോളാര്‍ വിവാദവുമായി കൂട്ടിക്കെട്ടാമെന്നത് അത്യാഗ്രഹം നടപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.