News Kerala

പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്കുള്ള സഹായം രണ്ട് ഗഡുക്കളായി ഉടന്‍ നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്കുള്ള സഹായം രണ്ട് ഗഡുക്കളായി ഉടന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍ പറഞ്ഞു. സഹകരണ മേഖലയില്‍ നിന്നുള്ള ലാഭം പ്രളയ ദുരിതാശ്വാസത്തിന് നല്‍കുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും 2000 വീടുകളാണ് സഹകരണ മേഖല നിര്‍മിച്ചു നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.