News Kerala

'ആ മുഖ്യന്ത്രി താനല്ല'; മുട്ടില്‍ മരം കൊള്ളയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:മുട്ടിൽ മരം കൊള്ളയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.പ്രതിപക്ഷം സഭയിൽ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറയുന്നുവെന്ന് മുഖ്യമന്ത്രി .മാംഗോ ഫോൺ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞ മുഖ്യമന്ത്രി‍ താനല്ലെന്നും തട്ടിപ്പുകാരുടെ സ്വാധീനത്തിൽ നിൽക്കുന്നത് താനല്ലെന്നും പിണറായി പറഞ്ഞു. പിടി തോമസ് മാപ്പ് പറയുകയാണ് വേണ്ടതന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മാംഗോ മൊബൈൽ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി സമ്മതിച്ചെന്നും ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് കമ്പനി ഉടമ അറസ്റ്റിലായെന്നുമാണ് പി ടി തോമസിന്റെ ആരോപണം.

Watch Mathrubhumi News on YouTube and subscribe regular updates.