News Kerala

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുത്തകകളുടെ താല്പര്യം സംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു. വിമാനത്താവളം കൈമാറ്റം സംബന്ധിച്ച അപ്പീല്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കെയാണ് നടപടി. കൈമാറ്റം വികസനത്തിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.