News Kerala

മകള്‍ക്കെതിരെ ബിജെപി ഉന്നയിച്ച ആക്ഷേപങ്ങളെ വൈകാരികമായി പ്രതിരോധിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മകള്‍ക്കെതിരെ ബിജെപി ഉന്നയിച്ച ആക്ഷേപങ്ങളെ വൈകാരികമായി പ്രതിരോധിച്ച് മുഖ്യമന്ത്രി. ഇല്ലാകഥ ഉണ്ടാക്കി അപവാദപ്രചാരണം നടത്തുകയാണെന്നും ആക്ഷേപം ഉന്നയിച്ചെന്ന് വെച്ച് താനോ മകളോ അഴിമതിക്കാരാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാതെ വന്നപ്പോഴാണ് അതിന്റെ തലവനെയും കുടുംബത്തെയും ആക്ഷേപിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.