News Kerala

തലശ്ശേരിയില്‍ ജില്ലാ കോടതിക്കുവേണ്ടി പണിയുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി

നിര്‍വ്വഹിച്ചു തലശ്ശേരിയില്‍ കണ്ണൂര്‍ ജില്ലാ കോടതിക്കുവേണ്ടി പണിയുന്ന എട്ടു നില കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു. ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് ഡോ.ബി. കലാം പാഷ, എ.എന്‍ ഷംസീര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. 56 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തീയാക്കും.