News Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനെ സന്ദര്‍ശിച്ചു

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാബയെ സന്ദര്‍ശിച്ചു. സെമിത്തേരി ബില്‍ വിഷയത്തില്‍ ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.