News Kerala

റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് മുഖ്യമന്ത്രിയുടെ മറുപടി. മഹാരാഷ്ട്രയില്‍ നിന്ന് സംസ്ഥാനത്തെ അറിയിക്കാതെ ട്രെയിന്‍ അയച്ചത് രോഗ പ്രതിരോധത്തെ അട്ടിമറിക്കുന്ന നടപടിയാണ്. സംസ്ഥാനം അറിയിക്കാതെ ട്രെയിന്‍ അയയ്ക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ട്രെയിന്‍ അയച്ചത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. താന്‍ ജനങ്ങളുടെ താല്‍പര്യം അനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളാണോ എന്ന് തീരുമാനിക്കുന്നത് പിയൂഷ് ഗോയലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.