News Kerala

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ കക്ഷി യോഗം ഇന്ന്. ലോക്ക്ഡൗണ്‍ പരിഗണിക്കുന്നില്ലെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ചചെയ്യും. ആള്‍ക്കൂട്ട സമരങ്ങള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചേക്കും. വൈകീട്ട് നാലരക്ക് ഓണ്‍ലൈനായാണ് യോഗം.