News Kerala

ലൈഫ് മിഷൻ അഴിമതിക്കേസ് അട്ടിമറിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പൊളിഞ്ഞു: മുല്ലപ്പള്ളി

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിക്കേസ് അട്ടിമറിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പൊളിഞ്ഞുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും കൈകൾ എത്ര അശുദ്ധമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തും. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിച്ച് ലൈഫ്മിഷനുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിലെടുത്തുവെന്നും മുല്ലപ്പള്ളി പറഞ്ഞു.