News Kerala

പുത്രീവാത്സല്യത്താൽ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കരുതെന്ന് പിടി തോമസ്

തിരുവനന്തപുരം: ധൃതരാഷ്ട്രരെ പോലെ പുത്രീ വാത്സല്യത്തിൽ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കരുതെന്ന് പിടി തോമസ്. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറരുതെന്നും പിടി തോമസ് എംഎൽഎ നിയമസഭയിൽ പറഞ്ഞു. എന്നാൽ പൂരപ്പാട്ടിന്റെ സ്ഥലമല്ല നിയമസഭയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്നെ പ്രതിയാക്കാനാണ് പ്രതിക്ഷത്തിന്റെ മോഹം, അത് ഇതുവരെ പൂവണിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.