ഓക്സിജന്‍ ലഭ്യത; കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി
ഓക്സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. നിലവില്‍ സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യതയില്‍ പ്രശ്നമില്ല. ഓക്സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഓരോ ദിവസവും കണക്കെടുക്കണം. സ്വകാര്യ ആശുപത്രികള്‍ക്കായി കൂടുതല്‍ ക്രമീകരണം ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.






