News Kerala

4,500 കോടിയുടെ അഴിമതി; കരാര്‍ മുഖ്യമന്ത്രി നേരിട്ട് നല്‍കിയതെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതിയില്‍ അഴിമതിയില്‍ കമ്പനിക്ക് കരാര്‍ നല്‍കിയത് മുഖ്യമന്ത്രി നേരിട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4500 കോടി രൂപയുടെ ബസുകള്‍ വാങ്ങുന്ന പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സി കരാര്‍, മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിക്ക് നല്‍കി.