News Kerala

സി.എം.എസ് കോളേജില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടി

കോട്ടയം: കോട്ടയം സി.എം.എസ് കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടി. പ്രത്യേക സംവരണ ഉത്തരവിനെ തുടര്‍ന്നാണ് ഇവര്‍ക്ക് തുടര്‍പഠനത്തിന് വഴിയൊരുങ്ങിയത്.