News Kerala

ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കും - ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍

കൊച്ചി: ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍. തിരുവാഭരണത്തിന്റെ മാറ്റ് പരിശോധിക്കുന്നതിന് ജ്വല്ലറി വിദഗ്ധന്റെ സേവനം തേടും. പന്തളം കൊട്ടാരത്തിലെ തര്‍ക്കം പരിശോധിക്കില്ല. എവിടെ പണം ഉണ്ടോ അവിടെ തര്‍ക്കം ഉണ്ടെന്നും സി.എന്‍ രാമചന്ദ്രന്‍ നായര്‍ വിമര്‍ശിച്ചു.