News Kerala

സഹകരണ സ്ഥാപനങ്ങളും എയ്ഡഡ് സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

കൊച്ചി: സര്‍ക്കാരില്‍ നിന്ന് പണം കൈപ്പറ്റുന്ന സഹകരണ സ്ഥാപനങ്ങളും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. കണ്‍സ്യൂമര്‍ഫെഡും പടിയാര്‍ മെഡിക്കല്‍ കോളേജും വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കിയില്ല എന്ന പരാതിയിലാണ് ഉത്തരവ്. ഇതോടെ ഈ ഗണത്തില്‍പ്പെടുന്ന സ്ഥാപനങ്ങളെല്ലാം വിവരങ്ങള്‍ നല്‍കാന്‍ ബാദ്ധ്യസ്ഥരാകും.