കല്‍പ്പറ്റയില്‍ ഗ്രീന്‍ ബെല്‍റ്റിലുള്‍പ്പെട്ട കാപ്പിത്തോട്ടം തരംമാറ്റി
വയനാട്: വയനാട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ നഗരത്തില്‍ 15 ഏക്കര്‍ തോട്ടഭൂമി അനുമതിയിലാതെ തരം മാറ്റി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാപ്പിച്ചെടികള്‍ പിഴുതു മാറ്റുകയും മരങ്ങള്‍ മുറിച്ചു കടത്തുകയും ചെയ്തു. കല്‍പ്പറ്റ നഗരസഭ ഗ്രീന്‍ ബെല്‍റ്റില്‍ ഉള്‍പ്പെടുത്തിയ സ്ഥലമാണിത്.