News Kerala

വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള അവകാശത്തിന് ബില്‍ പാസാക്കി

തിരുവനന്തപുരം: വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള അവകാശം നല്‍കുന്ന ബില്‍ നിയമസഭ പാസാക്കി. 1960-ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമത്തിലാണ് ഭേദഗതികള്‍ വരുത്തിയത്. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ തൊഴിലുടമകള്‍ മുന്‍കൈ എടുക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.