News Kerala

മന്ത്രി ജി സുധാകരനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതായി പോലീസിൽ പരാതി

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ പോലീസിൽ പരാതി. മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയസംഘർഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. പരാതിയിൽ കേസ് എടുക്കാനാകുന്ന കാര്യങ്ങളില്ലെന്ന നിഗമനത്തിൽ ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല. അതേസമയം പരാതി അടിസ്ഥാനരഹിതമെന്ന് ജി സുധാകരൻ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.