News Kerala

സമ്പൂര്‍ണ ലോക്ഡൗണിന് സാധ്യതയില്ല; സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് പ്രധാന മുന്നണികള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം വേഗത്തിലാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ വേണോ എന്ന് തീരുമാനിക്കാനുള്ള നിര്‍ണായക സര്‍വ്വകക്ഷിയോഗം തുടരുകയാണ്. സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ലോക് ഡൗണിനോട് യോജിക്കേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെയും സിപിഐയുടെയും നിലപാട്.