News Kerala

പ്രളയ പുനരധിവാസം എവിടെ വേണമെന്നതില്‍ നിലമ്പൂരിലെ ആദിവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം

മലപ്പുറം: പ്രളയ പുനരധിവാസം എവിടെ വേണമെന്നതില്‍ നിലമ്പൂരിലെ ആദിവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം. ചെമ്പന്‍ കൊല്ലിയില്‍ ഇപ്പോള്‍ പണിഞ്ഞു കൊണ്ടിരിക്കുന്ന വീടുകളില്‍ എം.എല്‍.എ പി.വി.അന്‍വറും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് ആദിവാസികള്‍ നിലപാടെടുക്കാനാകാതെ കുഴയുന്നത്. സ്വാര്‍ത്ഥ ലാഭത്തിനായി ഇവരെ ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.