News Kerala

ഗ്രൂപ്പ് സമവാക്യങ്ങൾക്ക് വഴങ്ങില്ലെന്ന ശക്തമായ സന്ദേശവുമായി ഹൈക്കമാൻഡ്

കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾക്കും സമ്മർദങ്ങൾക്കും വഴങ്ങില്ലെന്ന ശക്തമായ സന്ദേശമാണ് കോൺഗ്രസ് ഹൈക്കമാൻഡ് നൽകുന്നത്. ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായങ്ങൾ അവഗണിക്കപ്പെട്ടതിൽ ഗ്രൂപ്പുകൾക്ക് അതൃപ്തിയുണ്ട്.അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ ഹൈക്കമാൻഡ് തീരുമാനത്തെ ഗ്രൂപ്പ് നേതൃത്വങ്ങൾ സ്വാഗതം ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.