News Kerala

വർക്കലയിൽ കോൺഗ്രസ്സും ലീഗും നേർക്കുനേർ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ കോൺഗ്രസ്സും മുസ്ലിം ലീഗും നേർക്കുനേർ. നഗരസഭയിലെ എട്ട് വാർഡുകളിലടക്കം പതിനാറിടങ്ങളിൽ ലീഗ് മുന്നണിക്ക് പുറത്തു ഒറ്റക്ക് മത്സരിക്കും. മുന്നണിയിൽ ആവശ്യപ്പെട്ടത്ര സീറ്റുകൾ ലഭിക്കാത്തതിനെ തുടർന്നാണ് ഈ തീരുമാനം.