News Kerala

പാലിയേക്കര ടോൾപിരവിനെതിരെ കോൺഗ്രസ്സ് ഹൈക്കോടതിയെ സമീപിക്കും

തൃശൂർ: തൃശ്ശൂർ പാലിയേക്കര ടോൾപ്ലാസയിലെ ടോൾപിരവിന്റെ കാലാവധി കുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് ഹൈക്കോടതിയെ സമീപിക്കും. ദേശീയപാതയുടെ നിർമ്മാണത്തിന് ചിലവഴിച്ചതിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്തതായുള്ള വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ നേതാക്കാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയാണ് വിഷയം ആദ്യം പരിഗേണിക്കേണ്ടതെന്ന സുപ്രീം കോടതി നിർദേശപ്രകാരമാണ് തീരുമാനം.