News Kerala

കാരാട്ട് ഫൈസലുമായി കൗണ്‍സിലര്‍ എന്ന ബന്ധം മാത്രം - കാരാട്ട് റസാഖ്

കോഴിക്കോട്: കാരാട്ട് ഫൈസലുമായി കൗണ്‍സിലര്‍ എന്ന ബന്ധം മാത്രമെന്ന് കാരാട്ട് റസാഖ് എംഎല്‍എ മാതൃഭൂമി ന്യൂസിനോട്. ഫൈസലിന് സ്വര്‍ണ കടത്തുമായി ബന്ധമുണ്ടോ എന്നറിയില്ല. ഫൈസലിന്റെ വ്യക്തിപരമായ കാര്യങ്ങളിലും ബിസിനസ് കാര്യങ്ങളിലും ഇടപെടാറില്ലെന്നും കാരാട്ട് റസാഖ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.