News Kerala

11 '108 ആംബുലൻസ്' ജീവനക്കാരെ കരാർ കമ്പനി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കോവിഡ് തിരക്കിനിടെ 108 ആംബുലൻസ് ജീവനക്കാർക്കെതിരെ കരാർ കമ്പനിയുടെ പ്രതികാര നടപടിയെന്ന് ആക്ഷേപം. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒന്നര മാസത്തിനിടെ 11 ജീവനക്കാരെയാണ് കമ്പനി സസ്പെൻഡ് ചെയ്തത്.