News Kerala

തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് കണ്‍സല്‍ട്ടന്‍സി കരാറായി

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് കണ്‍സല്‍ട്ടന്‍സി കരാറായി. പാരീസ് ആസ്ഥാനമായുളള കമ്പനിക്ക് 27 കോടിക്കാണ് കണ്‍സല്‍ട്ടന്‍സി കരാര്‍ നല്‍കിയത്. ഏഴ് മാസത്തിനകം വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേരളത്തിലെ യാത്രാ ദുരിതത്തിന് വലിയ അളവ് പരിഹാരം കാണുന്നതാണ് നിര്‍ദ്ദിഷ്ട തിരുവനന്തപുരം കാസര്‍കോട് സെമി ഹൈ സ്പീഡ് റെയില്‍ പാത. നിലവില്‍ പന്ത്രണ്ടും പതിനഞ്ചും മണിക്കൂര്‍ യാത്ര വേണ്ടി വരുന്നടത്ത് നാലര മണിക്കൂര്‍ കൊണ്ട് തിരുവന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ കഴിയുന്നതാണ് പുതിയ പാത. 27 കോടി രൂപക്കാണ് സിസ്റ്റ്രാ എന്ന കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുളളത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. സെമി ഹൈ സ്പീഡ് ട്രെയിന്‍ ആയതിനാല്‍ പാളങ്ങളില്‍ വളവുകളും തിരുവുകളും പാടില്ല. 575 കിലോമീറ്റര്‍ നീളത്തിലാണ് പാത നിര്‍മ്മിക്കേണ്ടത്. മണിക്കൂറില്‍ 160 മുതല്‍ 180 വരെ കിലോ മീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്.