News Kerala

ഫ്ലാറ്റുകള്‍ നിലംപൊത്തിയതോടെ വിവാദങ്ങള്‍ക്കു ശമനം

കൊച്ചി: രണ്ട് ദിവസം കൊണ്ട് നാല് ഫ്ലാറ്റുകള്‍ നിലംപരിശായപ്പോള്‍ മരട് നഗരസഭ അധികൃതര്‍ക്ക് ആശ്വാസം. മൂന്ന് മാസം നീണ്ട് നിന്ന വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കുമാണ് പൂര്‍ണവിരാമമായത്. സബ് കളക്ടറുടെ നടപടികളാണ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത പൊളിക്കല്‍ സാധ്യമാക്കിയതെന്ന് പറഞ്ഞ മരട് നഗരസഭ അധ്യക്ഷ, വിവാദങ്ങള്‍ എല്ലാം അവസാനിച്ചെന്ന് വ്യക്തമാക്കി.