News Kerala

എംബിബിഎസില്‍ 10 % സാമ്പത്തിക സംവരണ സീറ്റ് അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍

തിരുവനന്തപുരം: എം.ബി.ബി.എസില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണ സീറ്റ് അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. സ്വാശ്രയ കോളേജുകള്‍ക്കും ഉത്തരവ് ബാധകമാക്കി. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്ത കോളേജുകള്‍ക്കും സീറ്റ് വര്‍ധനയ്ക്ക് അനുമതിയുണ്ട്. ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയാണ് ഉത്തരവ്. ഉത്തരവിനെതിരെ ന്യൂനപക്ഷ പദവിയുള്ള കോളേജുകള്‍ കോടതിയെ സമീപിക്കും.